‘കൈവശമുള്ള മുറികളുടെ വിവരം വേണം’: കേരള സർവകലാശാല യൂണിയനുകളെ പിടിക്കാൻ വിസി
Mail This Article
×
തിരുവനന്തപുരം ∙ കേരള സർവകലാശാല യൂണിയനുകളെ പിടിക്കാൻ വൈസ് ചാൻസലർ. യൂണിയനുകൾ കൈവശം വച്ചിരിക്കുന്ന മുറികളുടെ സമഗ്ര വിവരം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി എൻജിനീയർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. യൂണിയനുകൾക്ക് രജിസ്ട്രാർ കത്ത് നൽകും.
യൂണിയനുകളുടെ കൈവശമുള്ള കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച് രേഖകളുടെ പകർപ്പ് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. സർവകലാശാല ക്യാംപസിൽ 20 ഇടങ്ങളിൽ യൂണിയനുകളുടെയും സഹകരണ സംഘങ്ങളുടെയും പ്രവർത്തനമുണ്ടെന്ന് രജിസ്ട്രാർ വിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പാളയത്തെയും കാര്യവട്ടത്തെയും ക്യാംപസുകളിലായാണ് ഇതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Kerala University union VS Vice Chancellor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.