പ്രതിപക്ഷ തീരുമാനം തെറ്റെന്ന് ഗുലാം നബി ആസാദ്; കേന്ദ്രം വിശദീകരിക്കണമെന്ന് കമൽ

parliament building
പുതിയ പാർലമെന്റ് മന്ദിരം (Photo: Twitter/@DrSJaishankar)
SHARE

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ  രാഷ്ട്രീയ ചേരിപ്പോര് തുടരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമായിരുന്നുവെന്ന് മാത്രമല്ല, ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം തെറ്റാണെന്നും കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പറഞ്ഞു. റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്രത്തെ തിരുത്താനാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്നാണു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിമര്‍ശനം. പഴയ മന്ദിരം ചരിത്രപ്രാധാന്യമുള്ളതായിരുന്നുവെന്നും നിതീഷ് പറഞ്ഞു. ഉദ്ഘാടനചടങ്ങിൽനിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ ആവശ്യപ്പെട്ടു. ദേശീയ ചടങ്ങാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഉദ്ഘാടനം കണക്കിലെടുത്ത് തിങ്കളാഴ്ച ഡൽഹി നഗരത്തില്‍ സമ്പൂര്‍ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ അഞ്ചര മുതല്‍ വൈകിട്ട് മൂന്നുമണിവരെയാണ് നിയന്ത്രണം. ഡല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സികളും അര്‍ധ സൈനിക വിഭാഗങ്ങളും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള വനിത മഹാപഞ്ചായത്ത് ഡല്‍ഹി അതിര്‍ത്തികളിലും ജന്തര്‍മന്തറിലുമായി സമരം ചെയ്യും. പൊലീസ് നടപടിയെടുത്താലും സമാധാനമായി പ്രതിഷേധിക്കാനാണ് താരങ്ങളുടെ തീരുമാനം.

English Summary: New parliament building inauguration updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA