ADVERTISEMENT

ജയ്പുര്‍ ∙ അപ്രതീക്ഷിത മഴയിൽ രാജസ്ഥാനിലെ ചിലയിടങ്ങൾ വെള്ളത്തിനടിയിലായി. ഫത്തേപുർ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ദുരന്ത നിവാരണ മാനേജ്മെന്റ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മഴയിലും കൊടുങ്കാറ്റിലുംപെട്ട് 13 പേർ മരിച്ചു.

ടോങ്കില്‍ 10 പേരും അല്‍വാര്‍, ജയ്പുര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലായി 3 പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളും കന്നുകാലികളും ഒഴുകിപ്പോയി. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൃത്യസമയത്ത് സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു.

ശക്തമായ കാറ്റിൽ ഒരിടത്ത് വിവാഹവേദി തകർന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള (ശരാശരി 96 ശതമാനം മഴ ലഭിക്കുന്ന) തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Parts Of Rajasthan Flooded After "Freak Weather" Event, 13 Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com