ADVERTISEMENT

ന്യൂഡൽഹി ∙ 2000 രൂപയുടെ നോട്ട് നിരസിച്ച ഡൽഹിയിലെ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട്-1 ലെ പെട്രോൾ പമ്പ് ജീവനക്കാരനെതിരെ പൊലീസിൽ പരാതി. കോട്‌ല സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്.

‘‘സ്‌കൂട്ടറിൽ പെട്രോൾ നിറയ്ക്കാൻ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട്-1-ലെ പെട്രോൾ പമ്പിൽ പോയി. 400 രൂപയുടെ ബില്ലിന് 2000 രൂപയുടെ നോട്ട് നൽകിയെങ്കിലും പെട്രോൾ പമ്പിലെ ജീവനക്കാരൻ നോട്ട് സ്വീകരിച്ചില്ല.’’ – പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. പരാതി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

മേയ് 19ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2,000 രൂപയുടെ  നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ബാങ്കുകളിൽ മാറ്റി വാങ്ങാനോ സെപ്റ്റംബർ 30 വരെയാണ് പൊതുജനങ്ങൾക്ക് സമയം നൽകിയിരിക്കുന്നത്.

English Summary: Police Complaint Against Petrol Pump Attendant Who Said No To ₹ 2,000

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com