നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തൃശൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം

rajeev-wild-boar
രാജീവ്
SHARE

തൃശൂർ ∙ വിരുട്ടാണത്ത് കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. താണീശ്വരത്ത് മാരാത്ത് രാജീവ് (61) ആണ് മരിച്ചത്. പറമ്പിൽ നാളികേരം പറിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.

പറമ്പിൽ നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നി രാജീവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. നിലത്തുവീണ രാജീവിനെ പന്നി വീണ്ടും ആക്രമിച്ചു. മാരകമായി പരുക്കേറ്റ രാജീവിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്ക് കൈമാറും.

English Summary: Wild boar attack; Man died in Thrissur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS