ADVERTISEMENT

തിരുവനന്തപുരം∙ മേയ് 31ന് മൂന്നു ഡിജിപിമാർ വിരമിക്കുന്നതോടെ ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണിക്ക് കളം ഒരുങ്ങുന്നു. ഫയർ ഫോഴ്സ്, എക്സൈസ്, ക്രൈം ബ്രാഞ്ച് തുടങ്ങി പ്രധാന മേഖലകളിലെല്ലാം മേധാവിമാർ മാറും. എസ്പി തലത്തിലും മാറ്റങ്ങളുണ്ടാവും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മിഷണർ ആർ. ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്ന ഡിജിപിമാർ.

Read also: നെഹ്റുവിനെ നോക്കിനിൽക്കുന്ന മോദി; ഇത് ‘റിയൽ’ അല്ല ‘റീൽ’ എന്ന് ബിജെപി: ട്വിറ്ററിൽ പോര്

ഇവർ ഒഴിയുന്നതോടെ നിതിൻ അഗർവാൾ, എഡിജിപി കെ.പത്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് എന്നിവർ ഡിജിപി റാങ്കിലേക്ക് ഉയരും. ഇതോടെ ഇവർ വഹിച്ച സ്ഥാനങ്ങളിൽ ഒഴിവ് വരും. പത്മകുമാർ, ദർബേഷ് സാഹിബ്, വിരമിക്കലിനോട് അടുക്കുന്ന ടോമിൻ തച്ചങ്കരി എന്നിവരെയാവും ഫയർഫോഴ്സിന്റെയും എക്സൈസിന്റെയും തലപ്പത്തേക്ക് പരിഗണിക്കുക. ഡിജിപിമാരെ കൂടാതെ 9 എസ്പിമാരും വിരമിക്കുന്നുണ്ട്. അതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവർ മാറും. ജൂൺ അവസാനം പൊലീസ് മേധാവി സ്ഥാനത്തുനിന്ന് അനിൽകാന്ത് വിരമിക്കുകയാണ്. അതുകൂടി പരിഗണിച്ചായിരിക്കും പൊലീസ് തലപ്പത്തെ മാറ്റങ്ങൾ.

English Summary: Reshuffle at the head of the home department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com