ADVERTISEMENT

ടോക്കിയോ∙ ജപ്പാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഞായറാഴ്ച തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് യാത്ര ചെയ്തത് ബുള്ളറ്റ് ട്രെയിനിലാണ്. 500 കിലോമീറ്റർ രണ്ടര മണിക്കൂറുകൊണ്ട് പിന്നിടുമെന്നു  ഇതു പോലെയുള്ള സേവനം ഇന്ത്യൻ പൗരന്മാർക്കും പ്രയോജനപ്പെടുമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

‘‘ഒസാക്കയിൽ നിന്ന് ടോക്കിയോയിലേക്ക് ബുള്ളറ്റ് ട്രെയനിൽ യാത്ര ചെയ്യുന്നു. ഏകദേശം 500 കിലോമീറ്റർ ദൂരം രണ്ടര മണിക്കൂറിനുള്ളിൽ പിന്നിടും. രൂപകൽപ്പനയിൽ മാത്രമല്ല, വേഗതയിലും ഗുണനിലവാരത്തിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ ഒരു റെയിൽവേ സേവനം നമ്മുടെ ഇന്ത്യയിലും ഉപയോഗത്തിൽ വരണം. ദരിദ്രർക്കും ഇടത്തരക്കാർക്കും പ്രയോജനം ലഭിക്കുകയും അവരുടെ യാത്ര എളുപ്പമാവുകയും വേണം.’’ യാത്രയുടെ ചിത്രങ്ങൾ സഹിതം സ്റ്റാലിൻ ട്വിറ്ററിൽ എഴുതി.

തമിഴ്‌നാട്ടിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി എം.കെ.സ്റ്റാലിൻ സിംഗപ്പൂർ– ജപ്പാൻ എന്നിവിടങ്ങളിൽ ഔദ്യോഗിക യാത്ര നടത്തുകയാണ്.

English Summary: A Bullet Train Journey For MK Stalin In Japan, And Then A Tweet For India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com