ADVERTISEMENT

ചെങ്ങന്നൂർ ∙ ബവ്റിജസ് ഔട്ട്‌ലെറ്റിലെ മദ്യം കവർന്നു. ഷട്ടറിന്റെ ഓടാമ്പൽ മുറിച്ചു മാറ്റിയാണ് കവർച്ച. വിലയേറിയ ബ്രാൻഡുകളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയാണ് പ്രീമിയം കൗണ്ടറിൽ മോഷണം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല.

പ്രധാന വാതിലിന്റെ ഷട്ടറിന്റെ ഇരുവശത്തെയും ഓടാമ്പൽ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. താഴിന് കുഴപ്പങ്ങളില്ല. അതിവിദഗ്ധമായ രീതിയിലാണ് മോഷ്ടാക്കൾ അകത്തു കടന്നത്. സിസിടിവിയുടെ ഡിവിആറും മോഷ്ടിച്ചു. മുൻവശത്തെയും പിറകുവശത്തെയും സിസിടിവി ക്യാമറ തിരിച്ചുവച്ച നിലയിലായിരുന്നു. 

കോവിഡ് കാലത്തിനു ശേഷം ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ല.  കഴിഞ്ഞദിവസം ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. പിറകുവശത്തുള്ള ലോക്കൽ കൗണ്ടർ തുറന്നാണ് മോഷ്ടാക്കൾ രക്ഷപെട്ടത്. സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടെത്തി. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാനേജർ പറഞ്ഞു. 

English Summary: Theft in Bevco outlet at Chengannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com