അങ്കമാലി ∙ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തിരുച്ചിറപ്പള്ളിയിൽനിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്നു വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.
കരയാംപറമ്പ് സിഗ്നൽ ജങ്ഷനിൽ രാവിലെ 6.30ന് ആയിരുന്നു അപകടം. പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.

English Summary: Tourist bus accident in Angamaly