ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ വിരിച്ച കാർപറ്റ് നിർമിച്ചത് ഉത്തർപ്രദേശിൽ നിന്നുള്ള 900 കൈപ്പണിക്കാർ ചേർന്ന്. ബോധിനി, മിർസപുർ ജില്ലകളിൽ നിന്നുള്ള കൈപ്പണിക്കാർ 10 ലക്ഷം മണിക്കൂർ ചെലവഴിച്ചാണ് രാജ്യസഭയിലേയും ലോക്സഭയിലേയും കാർപറ്റുകൾ നെയ്തത്.

100 വർഷം പഴക്കമുള്ള ഒബീട്ടി എന്ന ഇന്ത്യൻ കാർപറ്റ് കമ്പനിയാണ് നിർമാണം ഏറ്റെടുത്തത്. ലോക്സഭയിലേക്കും രാജ്യസഭയിലേക്കും 150 വീതം കാർപറ്റുകൾ നിർമിച്ചു. 35,000 ചതുരശ്രയടി സ്ഥലത്താണ് കാർപറ്റ് വിരിച്ചത്. വളരെ ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അതീവ ശ്രദ്ധയോടെയാണ് നിർമാണം നടത്തിയതെന്നും ഒബീട്ടി കാർപെറ്റേഴ്സ് ചെയർമാൻ രുദ്ര ചാറ്റർജി പറഞ്ഞു.

രാജ്യസഭയിൽ ചുവപ്പും ലോക്സഭയിൽ മയിൽ പച്ചയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 2020 കോവി‍ഡ് കാലത്താണ് പദ്ധതി ഏറ്റെടുത്തത്. 2021 സെ്പറ്റംബറിൽ തുന്നൽ പ്രവർത്തികൾ ആരംഭിച്ചു. 2022 നവംബറോടുകൂടി കാർപറ്റ് പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

English Summary: UP artisans weaved carpet for new Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com