നെഹ്റുവിനെ നോക്കിനിൽക്കുന്ന മോദി; ഇത് ‘റിയൽ’ അല്ല ‘റീൽ’ എന്ന് ബിജെപി: ട്വിറ്ററിൽ പോര്

twitter-war-congress-bjp
കോൺഗ്രസും ബിജെപിയും ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ
SHARE

ന്യൂഡൽഹി∙ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ മഹ്വതത്തെ ചൊല്ലി സമൂഹമാധ്യമത്തിൽ കോൺഗ്രസ്- ബിജെപി പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെറിയ രൂപം (മിനിയേച്ചർ) നെഹ്‌റുവിന്‍റെ വലിയ ചിത്രത്തെ നോക്കിനിൽക്കുന്നതായിട്ടാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ നെഹ്റുവിന്‍റെ രണ്ടു ചിത്രങ്ങളുമായി ബിജെപിയുടെ അക്കൗണ്ടിൽ മറുപടിയെത്തി.

യഥാർഥത്തിൽ (റിയൽ) നെഹ്റുവിന് പറയുന്നത്ര (റീൽ) മഹ്വതമില്ലെന്ന് ധ്വനിപ്പിക്കുന്ന ചിത്രങ്ങളാണ് ബിജെപി പങ്കുവച്ചത്. ബിജെപിയുടെ മറുപടിയിൽ ക്യാമറ നെഹ്റുവിനെ ഫോക്കസ് ചെയുന്നതാണ് അദ്ദേഹത്തിന്‍റെ വലിയ ചിത്രം. ഇത്തരത്തിലാണ് നെഹ്റുവിനെ അവതരിപ്പിക്കുന്നത് എന്നു സൂചിപ്പിക്കാൻ റീൽ എന്ന് എഴുതിയിട്ടുണ്ട്. സമീപത്തുള്ള ചെറിയ നെഹ്റുവിന്‍റെ ചിത്രത്തിന് മുകളിൽ റിയൽ (യഥാർഥ്യം) എന്നും എഴുതിയിട്ടുണ്ട്. ഇതാണ് 'നെഹ്റുവിന്‍റെ സത്യം' എന്നാണ് ബിജെപി അവകാശപ്പെടുന്നത്.

നിങ്ങൾ എത്ര പരിശ്രമിച്ചിട്ടും കാര്യമില്ലെന്ന് കോൺഗ്രസ് ഇതിന് മറുപടി നൽകി. നിലവിൽ കോൺഗ്രസും ബിജെപിയും തമ്മിൽ പാർലമെന്‍റിൽ സ്ഥാപിച്ച ചെങ്കോലിനെ ചൊല്ലി തർക്കം നടക്കുകയാണ്. ഈ പശ്ചത്താലത്തിലാണ് സമൂഹമാധ്യമത്തിലെ പുതിയ പോർവിളി.

English Summary: War on Twitter: Cong shows PM Modi in miniature before Nehru; BJP points to difference in Nehru's real, reel life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA