ADVERTISEMENT

മൈസുരു∙ ടി.നരസിപുരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പത്തു പേർ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരുക്കേറ്റു. മരിച്ച പത്തു പേരും കാർ യാത്രക്കാരാണ്. ഇതിൽ നാലുവയസ്സുകാരനും ഉൾപ്പെടുന്നു. കൊല്ലേഗൽ – ടി.നരസിപുര സംസ്ഥാനപാതയിൽ കുറുബൂരു ഗ്രാമത്തിൽ വൈകിട്ട് മൂന്നിനാണ് അപകടം.

ബെള്ളാരി സംഘനക്കലിൽനിന്നു മൈസുരുവിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ജനാർദ്ദന (45), ശശികുമാർ (24), പുനീത് (4) എന്നിവരെ തിരിച്ചറിഞ്ഞു. സ്ഥിരം അപകടമേഖലയായ ഇവിടെ കാർ എതിരെ വന്നു ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ മൈസുരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

English Summary: Car and bus collides in Mysure, many died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com