ഡല്‍ഹി∙ ഡല്‍ഹിയുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്ര ഓര്‍ഡിനന്‍സില്‍ ആംആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് ഡല്‍ഹി, പഞ്ചാബ് പിസിസികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പിസിസികള്‍ നിലപാട് അറിയിച്ചത്. എഎപി ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു ദാക്ഷിണ്യവും കാണിച്ചിട്ടില്ലെന്നും നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. ചര്‍ച്ചകള്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. വിജിലന്‍സ്, സ്ഥലംമാറ്റമുള്‍പ്പടെയുള്ള നിര്‍ണായക ഭരണകാര്യങ്ങളില്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് വ്യക്തമാക്കുന്നതാണ് മെയ് 19ന് ഇറക്കിയ ഓര്‍ഡിനന്‍സ്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ അരവിന്ദ് കെജ്രിവാള് തേടിയിരുന്നു.
English Summary: Congress leaders from Delhi, Punjab against support to AAP over Centre's ordinance