മലയാളി യുവാവ് യുഎസ്സിൽ വെടിയേറ്റു മരിച്ചു

jude-chacko2
ജൂഡ് ചാക്കോ
SHARE

കൊല്ലം∙ യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചതെന്നാണു നാട്ടിൽ വിവരം ലഭിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്മെന്റിലേക്കു പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ് അ‍‍ജ്ഞാതനായ യുവാവ് നിറയൊഴിച്ചത്.

ജൂ‍ഡിന്റെ അമ്മ ആശയുടെ വീട് കൊട്ടാരക്കര കിഴക്കേത്തെരുവിലാണ്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്നു ജോലി കഴിഞ്ഞു മടങ്ങവേയായിരുന്നു ആക്രമണം.

ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. വർഷങ്ങൾക്കു മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. സംസ്കാരം പിന്നീട് ഫിലഡല്‍ഫിയയില്‍.

English Summary: 21-year-old Kerala youth shot dead in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS