ADVERTISEMENT

കോഴിക്കോട്∙ കോണ്‍ഗ്രസില്‍ അഞ്ചു ഗ്രുപ്പുകള്‍ ഉണ്ടെന്ന വി.എം.സുധീരന്റെ പരാമര്‍ശത്തിന് മറുപടിയുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടികളെ റജിസ്റ്റര്‍ ചെയ്യും പോലെ കെപിസിസി ആസ്ഥാനത്ത് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ അഞ്ചു ഗ്രൂപ്പുകള്‍ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. പാർട്ടിക്ക് രണ്ടു ഗ്രൂപ്പ് തന്നെ താങ്ങാൻ കഴിയുന്നില്ല. പിന്നെ ഈ നാലും അഞ്ചുമൊക്കെയായാൽ പാർട്ടിയുടെ അവസ്ഥ എന്തായിത്തീരുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യമാണ് വി.എം.സുധീരന്‍ പറഞ്ഞതെന്നും ഹസന്‍ വിശദീകരിച്ചു. ‌‌

കോൺഗ്രസ് പാർട്ടിക്കു നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു ഗ്രൂപ്പാണ് എന്നാണ് സുധീരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന്റെ കാരണം വ്യക്തമാക്കുന്നതിനിടെയായിരുന്നു സുധീരന്റെ പരാമർശം. 

English Summary: MM Hassan's reply to V.M.Sudheeran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com