ADVERTISEMENT

കോഴിക്കോട്∙ മുക്കത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. മണാശ്ശേരി നെടുമങ്ങാട് കിഴിതാണിങ്ങാട്ട് കാശിനാഥ് (11)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞ് മടങ്ങവെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് കരുതുന്നത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവർ സിനിൽ കുമാറിന്റെയും സിന്ധുവിന്റെയും മകനാണ്. മണാശ്ശേരി ഗവ. യുപി സ്കൂൾ വിദ്യാർഥിയാണ്. ഇത്തവണ ഏഴാം ക്ലാസിൽ പ്രവേശനം നേടിയിരിക്കുകയായിരുന്നു. സഹോദരി: ആര്യ നന്ദ

English Summary: Student dies after fell in water logged area, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com