ബേക്കറി വിഭവങ്ങളിൽ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കാൻ ബേക്കേഴ്‌സ് അസോസിയേഷൻ കേരള

food colours
Representative Image. Photo Credit: shellexx/ Istockphoto
SHARE

കണ്ണൂർ∙ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്). ഇനി മുതൽ അസോസിയേഷന്റെ കീഴിലുള്ള ബേക്കറികളിൽ പ്രകൃതിദത്ത നിറങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗം അനുവദിക്കുന്ന അളവിൽ നിറങ്ങൾ ഉപയോഗിക്കാൻ കുറ്റമറ്റ സംവിധാനം ഇല്ലാത്തതിനാലാണു കൃത്രിമ നിറങ്ങൾ അപ്പാടെ ഒഴിവാക്കാനുള്ള തീരുമാനമെന്നു സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറയുന്നു. പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ (ഐബിഎഫ്) ദേശീയ വൈസ് പ്രസിഡന്റ് ഗൗരവ് ഡിങ്ക്ര ഉദ്ഘാടനം ചെയ്തു.

English Summary: Bakers Association Kerala (BAKE) to use natural colours in bakery items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA