വിശാല പ്രതിപക്ഷ നേതൃയോഗത്തിനു ബദലായി മോദിയുടെ റാലി നടത്താൻ ബിജെപി

Mail This Article
പട്ന ∙ വിശാല പ്രതിപക്ഷ നേതൃയോഗത്തിനു ബദലായി ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകയ്യെടുത്ത് ജൂൺ 12നു പട്നയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി പ്രധാനമന്ത്രിയുടെ റാലി പ്രഖ്യാപിച്ചത്. ജൂണിൽ തന്നെയാകും റാലിയെങ്കിലും തീയതി തീരുമാനിച്ചിട്ടില്ല.
ബിഹാറിലെ മഹാസഖ്യ മാതൃകയിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണിക്കു രൂപം നൽകാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തെ ബിജെപി കരുതലോടെയാണ് കാണുന്നത്. ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിലും ഊർജിത പ്രചാരണ പരിപാടികളാണ് ബിജെപി ആവിഷ്കരിക്കുന്നത്.
നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബിഹാറിൽ ഒരു മാസം നീളുന്ന ജന സമ്പർക്ക പരിപാടിയും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. മോദി ഭരണ നേട്ടങ്ങളെ കുറിച്ചു ബൂത്തു തലത്തിൽ പ്രചരണം നടത്താനാണ് പരിപാടി.
English Summary : BJP to conduct Primeminister Narendramodi's rally in Bihar