ADVERTISEMENT

തിരുവനന്തപുരം∙ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സിപിഐ നേതാവ് സി.ദിവാകരൻ. പാര്‍ട്ടിയില്‍ ചതിപ്രയോഗങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആത്മകഥ ‘കനല്‍വഴികളിലൂടെ’ പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് തുറന്നുപറച്ചിൽ. പാര്‍ലമെന്‍ററി രംഗത്തേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് വെളിയം ഭാര്‍ഗവനാണെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിൽ ആക്കേണ്ടെന്നതുകൊണ്ട് ആത്മകഥയിൽ പലതും തുറന്ന് എഴുതിയിട്ടില്ലെന്നും ദിവാകരന്‍ കൂട്ടിച്ചേർത്തു. 

പ്രായപരിധിയില്‍ ‘തട്ടി’ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്നു പുറത്തുപോയ സി.ദിവാകരന്‍, നിലവിൽ പാര്‍ട്ടിയുടെ പ്രസിദ്ധീകരണശാലയായ ‘പ്രഭാത് ബുക്ക് ഹൗസി’ന്‍റെ ചെയര്‍മാനാണ്. പാര്‍ട്ടി നല്‍കിയ നേട്ടങ്ങളും തിരിച്ചടികളും വിവരിക്കുന്നതാണ് അച്ചടി പുരോഗമിക്കുന്ന ‘കനല്‍വഴികളിലൂടെ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ. പുസ്തകം ജൂണ്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

English Summary: C Divakaran reveals that he wanted to be CPI State Secretary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com