ADVERTISEMENT

മാവൂർ(കോഴിക്കോട്)∙ സ്വകാര്യ ബസ്സിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ രാജേഷ് (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കോഴിക്കോട് നിന്നും മാവൂരിലേക്കു വരികയായിരുന്ന ഷാനൂസ് എന്ന സ്വകാര്യ ബസ്സാണ് ചെറൂപ്പ ബാങ്കിനു സമീപം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രാജേഷിനെ ഇടിച്ചു തെറിപ്പിച്ചത്. ഭാര്യ: രമ്യ (ജനസേവ കേന്ദ്രം ചെറൂപ്പ ) മകൾ : തീർത്ഥ പിതാവ് : അയ്യപ്പൻ. മാതാവ് : സുമംഗലി, സഹോദരങ്ങൾ: രേഖ, രതീഷ്

English Summary: Pedestrian knocked down by private bus dies, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com