ശ്രീനഗര്‍∙ ജമ്മുകശ്മീരില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുവീണ് പത്തുപേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരുക്കേറ്റു. ജമ്മു–ശ്രീനഗര്‍ ദേശീയപാതയില്‍ ഝജ്ജര്‍ കോട്ലിക്കടുത്ത് വച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബിഹാര്‍ സ്വദേശികളായ 75 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വൈഷ്ണോദേവി ക്ഷേത്ര ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുമായി അമൃത്സറില്‍ നിന്ന് കട്‍രയിലേയ്ക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. സിആര്‍പിഎഫും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി.
English Summary: Several dead As bus with Bihar pilgrims to Vaishno Devi falls Into Jammu Gorge