ADVERTISEMENT

എരുമേലി ∙ ചേനപ്പാടിയിൽ പകലും രാത്രിയുമായി ഭൂമിക്കടിയിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിൽ. ഇന്നലെ രാത്രിയിൽ 3 തവണ വലിയ ശബ്ദത്തിൽ മുഴക്കവും ചില സ്ഥലങ്ങളിൽ‌ നേരിയ ചലനവും ഉണ്ടായതായിട്ടാണു പ്രദേശവാസികൾ പറയുന്നത്.

ഇന്നലെ പുലർച്ചെയും വൈകിട്ട് 5.30നും ചെറിയ മുഴക്കം കേട്ടിരുന്നെങ്കിലും രാത്രി 8.15നും 8.45നും 9നും മൂന്നു തവണ വലിയ സ്ഫോടനശബ്ദം കേട്ടതോടെ ജനങ്ങൾ ഭയചകിതരായി വീടുകളിൽനിന്ന് പുറത്തിറങ്ങി. ഇടയാറ്റുകാവ്, കരിമ്പൻമാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിൽ വലിയ ശബ്ദമാണു കേട്ടത്. സ്ഫോടനശബ്ദം കേട്ടതായി പലരും അറിയിച്ചെന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായും തഹസിൽദാർ‌ ബെന്നി മാത്യു പറഞ്ഞു.

ഹർഷകുമാർ, ചേനപ്പാടി ഗ്രാമപ്പഞ്ചായത്തംഗം

ശബ്ദം വ്യക്തമായി കേട്ടു. വലിയ സ്ഫോടനശബ്ദം കേട്ടതായി മിക്ക സ്ഥലത്തുനിന്നും നാട്ടുകാർ വിളിച്ചറിയിച്ചു. റവന്യു വകുപ്പിനെയും ദുരന്തനിവാരണസേനയെയും വിവരം അറിയിച്ചിട്ടുണ്ട്. ജനം ആശങ്കയിലാണ്.

English Summary: the locals heard explosions in Chenappadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com