ADVERTISEMENT

കിഴക്കോത്ത് (കോഴിക്കോട്): ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമിയുടെ മകൾ ഷീബ (43) ആണ് മരിച്ചത്. ഇന്നു വൈകിട്ട് നാലുമണിയോടെയുണ്ടായ ഇടിമിന്നലിൽ ആയിരുന്നു അപകടം.

പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് ഭർത്താവ് (ഷീന ടൈലറിംഗ് താമരശ്ശേരി).അമ്മ: ചിരിതകുട്ടി.മക്കൾ: സുവർണ്ണ (എംജെഎച്ച്എസ് വിദ്യാർഥിനി), അഭിനവ് (എളേറ്റിൽ ജിഎംയുപി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ:അശോകൻ, സൗമിനികാവിൽ, ലീല എരവന്നൂർ,ശ്രീജ കൊടുവള്ളി. ശവസംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടക്കും.

English Summary: Woman died after being struck by lightning in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com