മാവേലിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വ്യാപാരി മരിച്ചു

ബിജു ജി. പിള്ള
ബിജു ജി. പിള്ള
SHARE

മാവേലിക്കര∙ നിയന്ത്രണം വിട്ട കാർ ഇടിച്ചു വ്യാപാരി മരിച്ചു. പുന്നമ്മൂട് പോനകം ളാഹ ജംക്‌ഷനു സമീപം ബിജു ഭവനത്തിൽ ബിജു ജി. പിള്ള (52) ആണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോ‌ടെ മാവേലിക്കര - ഓലകെട്ടിയമ്പലം റോഡിൽ ളാഹ ജംക്‌ഷനു വടക്കുവശം ആയിരുന്നു അപകടം. വീടിന് ചേർന്ന് ബേക്കറി നടത്തുന്ന ബിജു റോഡിന് എതിർവശത്തുള്ള തട്ടുകടയിൽ എത്തി ചില്ലറ മാറവെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary: Accident death in Mavelikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA