ചൈനയിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ കേന്ദ്ര സർക്കാരിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് അസദുദ്ദീൻ ഉവൈസി

Asaduddin Owaisi | File Photo: J Suresh / Manorama
അസദുദ്ദീൻ ഉവൈസി (File Photo: J Suresh / Manorama)
SHARE

ഹൈദരാബാദ്∙ ‘ചൈനയിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ കേന്ദ്ര സർക്കാരിന് ധൈര്യമുണ്ടോയെന്ന്’ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. തെലങ്കാന പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന ബിജെപി തെലങ്കാന അധ്യക്ഷൻ ബന്ദി സഞ്ജയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്. 

2020ലാണ്  ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിനിടെ ൻ റോഹിംഗ്യൻ, പാക്കിസ്ഥാനി, അഫ‌്‌ഗാനിസ്ഥാനി  വോട്ടർമാരുടെ സഹായത്തോടെ അസദുദ്ദീൻ ഉവൈസി വിജയിക്കാൻ ശ്രമിക്കുന്നതായി ബന്ദി സഞ്ജയ് കുറ്റപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, റോഹിംഗ്യൻ അഭിയാർഥികളെ ഒഴിവാക്കുന്നതിനായി പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈറ്റ് നടത്തുമെന്നും ബന്ദി സഞ്ജയ് പറഞ്ഞിരുന്നു. 

തെലങ്കാന സർക്കാർ ഭരണം ഉവൈസി കൈയടക്കിയിരിക്കുകയാണെന്ന അമിത് ഷായുടെ ആരോപണത്തിനും ഉവൈസി മറുപടി നൽകി. സർക്കാർ ഭരണം തന്റെ കൈയിലാണെങ്കിൽ അമിത് ഷാ ദുഃഖിക്കേണ്ടെന്ന് ഉവൈസി പറഞ്ഞു.

English Summary: Carry out surgical strike on China, Asaduddin Owaisi to central government    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA