ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നാലാം പാദത്തിൽ 6.1 ശതമാനം വർധിച്ചതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളർച്ച കൈവരിച്ചു. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിനുശേഷം ജനുവരി - മാർച്ച് പാദത്തിലെ ജിഡിപി വളർച്ച കൈവരിച്ചിരുന്നു. മൂന്നാം (ഒക്ടോബർ-ഡിസംബർ) പാദത്തിൽ 4.5% വളർച്ചയുണ്ടായി.
2022-23 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള വളർച്ചാനിരക്കായ 9.1 ശതമാനത്തേക്കാൾ ചെറിയതോതിലുള്ള കുറവാണ് ഈ വർഷം റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം ജിഡിപി വളർച്ച റിസർവ് ബാങ്ക് കണക്കാക്കിയിരുന്നു. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വളർച്ച കൈവരിച്ചാലും അതിശയിക്കാനില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.
വ്യാപാരം, ഹോട്ടൽ, ഗതാഗത മേഖലകൾ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. 14 ശതമാനമാണ് ഇവയുടെ വളർച്ചാ നിരക്ക്.
English Summary: Q4 GDP Growth Rises To 6.1% After Falling For Two Quarters