മധ്യപ്രദേശ്∙ കാർ മരത്തിലിടിച്ച് കത്തിയമർന്ന് നവദമ്പതിമാരടക്കം 4 പേര്‍ വെന്തുമരിച്ചു. മധ്യപ്രദേശിലെ ഹാർദ ജില്ലയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ ഒരു കുടുംബത്തിലെ നവദമ്പതിമാരടക്കമുള്ളവരാണ് കാറിലുണ്ടായിരുന്നത്.
റോഡിന്റെ അരികിലുള്ള മരത്തിലിടിച്ച് കാറിന് തീപിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തേക്കെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.
അപകടത്തിൽ കാർ കത്തി നശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശിൽ ബസ്, ലോറിയുമായി കൂട്ടിയിടിച്ച് 4 പേർ മരിച്ചത്. ഈ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റിരുന്നു,
English Summary: Four family members were burnt alive in Madhya Pradesh