തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പദ്മകുമാറിനും ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനും ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി. കെ.പദ്മകുമാറിനെ ജയിൽ ഡിജിപിയായും ഷെയ്ഖ് ദർവേഷ് സാഹിബിനെ ഫയർഫോഴ്സ് ഡിജിപിയായും നിയമിച്ചു. ഇതിനായി വിജിലന്‍സ് ഡയറക്ടറുടേതിനു തുല്യമായ രണ്ട് എക്സ് കേഡർ പോസ്റ്റുകൾ സൃഷ്ടിച്ചു. ജയിൽ മേധാവിയായിരുന്ന എഡിജിപി ബൽറാം കുമാർ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി എച്ച്. വെങ്കിടേശിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.
English Summary: K. Padmakumar and Sheikh Darvesh Sahib promoted as DGPs