തിരുവനന്തപുരം∙ കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2023) പ്രവേശന പരീക്ഷാഫലം പുറത്ത്. cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ഉത്തരസൂചികയും ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും നൽകിയാൽ കീം 2023 സ്കോർ കാർഡ് ലഭ്യമാകും. വെയിറ്റേജ് കണക്കാക്കാൻ പന്ത്രണ്ടാം ക്ലാസിലെ മാർക്കുകൾ വിദ്യാർഥികൾക്ക് സമർപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി ഉടൻ പുറത്തുവിടുമെന്നാണ് വിവരം. മേയ് 14നായിരുന്നു പരീക്ഷ.
English Summary: KEAM Result 2023: Know how to check Kerala KEAM score card, final answer key at cee.kerala.gov.in