ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

പുനർഗേഹം പദ്ധതിക്കായി സ്ഥലം നൽകിയ തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിന് പകരം ഭൂമി അനുവദിക്കുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭൂരഹിതരായ മൽസ്യത്തൊഴിലാളികൾക്ക് വീട് വെച്ച് നൽകുന്ന പുനർഗേഹം പദ്ധതിക്കായി 36.752 സെന്റ് സ്ഥലമാണ് സ്കൂൾ വിട്ടുനൽകിയത്. ഇതിന് പകരമായി തിരുവനന്തപുരം പേട്ട വില്ലേജിൽ സർവ്വേ നമ്പർ 1790/സി 11 ല്‍ പ്പെട്ട 27.61 സെന്റ് സ്ഥലമാണ് സ്‌കൂളിന് നല്‍കുക.

English Summary: Trawling ban in kerala from june 10 onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com