ജയ്പുർ ∙ രാജസ്ഥാന്‍ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഡല്‍ഹിയിലെ ചര്‍ച്ചയിലും ഫലം കണ്ടില്ല. അഴിമതിക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവര്‍ത്തിച്ചു. സമയം ഇന്ന് അവസാനിക്കുന്നെന്നും നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ നീക്കം ആലോചിക്കുമെന്നും സച്ചിന്‍ പൈലറ്റ് മുന്നറിയിപ്പ് നല്‍കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സച്ചിനെയും ഗെലോട്ടിനെയും ഒന്നിച്ചിരുത്തിയാണു നാലു മണിക്കൂർ ചർച്ച നടത്തിയത്. ഗെലോട്ടും സച്ചിനും ഒന്നിച്ചുനിൽക്കുമെന്ന് ഇരുവരുടെയും സാന്നിധ്യത്തിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ വീണ്ടും ഗെലോട്ടുമായി സച്ചിൻ ഉടക്കുകയായിരുന്നു.
മുൻമുഖ്യമന്ത്രി വസുന്ധര രാജെ സർക്കാർ കാലത്തെ അഴിമതികൾ അന്വേഷിക്കണം, ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സച്ചിൻ പൈലറ്റ് അഞ്ച് ദിവസത്തെ പദയാത്ര നടത്തിയിരുന്നു. അതിനുശേഷം അഴിമതിക്കെതിരെ നടപടിയെടുക്കാനായി ഗെലോട്ട് സർക്കാരിന് 15 ദിവസം സച്ചിൻ പൈലറ്റ് നൽകി. നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. അഴിമതിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണ് സച്ചിൻ.
English Summary: Rajasthan: After Show Of 'Unity' With Gehlot At Late-Night Meet, Pilot Rakes Up 'Graft' Issue Again