ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്‌കൂളുകൾ നാളെ തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ രാവിലെ 10 മണിക്ക് നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും.

മന്ത്രി കെ.എൻ.ബാലഗോപാൽ കൊല്ലം ശങ്കരമംഗലത്തും വീണാ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും വി.എൻ. വാസവൻ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും പി.പ്രസാദ് ആലപ്പുഴ പോളതൈയിലും പി.രാജീവ് എറണാകുളത്തും കെ.രാധാകൃഷ്ണൻ തൃശൂരിലും എം.ബി. രാജേഷ് പാലക്കാട് മലമ്പുഴയിലും വി.അബ്ദുറഹിമാൻ മലപ്പുറം കല്പകഞ്ചേരിയിലും പി.എ.മുഹമ്മദ് റിയാസ് കോഴിക്കോടും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ വയനാട്ടിലും വി.ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ  കാസർകോടും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും. മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ എന്നിവർ തൃശൂരിൽ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസ് സന്ദർശിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ വിഡിയോ പുറത്തിറക്കി. 

സംസ്ഥാനത്ത് 6,849 എൽപി സ്‌കൂളുകളും 3009 യുപി സ്‌കൂളുകളും 3,128 ഹൈസ്‌കൂളുകളും 2,077 ഹയർ സെക്കൻഡറി സ്‌കൂളുകളും 359 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണ് ഉള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയ്ഡഡ് കൂടി ചേർക്കുമ്പോൾ 15,452 ആകും.

English Summary: School Reopening in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com