പനവല്ലി∙ വയനാട് പനവല്ലിയിൽ കടുവയിറങ്ങി. പനവല്ലി പുളിക്കൽ മാത്യുവിന്റെ വീടിനു സമീപമാണ് കടുവ എത്തിയത്. കഴിഞ്ഞ ദിവസം മാത്യുവിന്റെ പശുക്കുട്ടിയെ കടുവ കൊന്നിരുന്നു. എന്നാൽ ജഡം മാത്യു മറവ് ചെയ്തിരുന്നില്ല. ഇത് ഭക്ഷിക്കാനാണ് വീണ്ടും കടുവ എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വനത്തോട് ചേർന്ന ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.
English Summary: Tiger threat in Wayanad Panavalli region