ADVERTISEMENT

കണ്ണൂർ∙ ആലപ്പുഴ– കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ തീപിടിത്തിന്റെ കാരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയിലേ വ്യക്തമാകുകയുള്ളൂവെന്ന് റെയില്‍വെ. നിലവില്‍ നിഗമനങ്ങളിലെത്താനാകില്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും അഡിഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അന്വേഷണം തുടങ്ങിയതായി എസിപി മനോരമ ന്യൂസിനോട് പറഞ്ഞു. 

Read also: ‘പുലർച്ചെ ഒന്നരയോടെ കാനുമായി ഒരാള്‍ ട്രെയിനിലേക്ക്; പിന്നാലെ തീ ആളിക്കത്തി’

തീപിടിത്തമുണ്ടായ കോച്ച് റെയില്‍വേ സീല്‍ ചെയ്തു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണു റെയില്‍വെ പൊലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒന്നരയോടെയാണു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ തീപിടിത്തമുണ്ടായത്. കാനുമായി ഒരാള്‍ ബോഗിക്കു സമീപത്തേക്കു നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോച്ചില്‍നിന്നു പുക കണ്ടെന്നും പിന്നാലെ തീ ആളിക്കത്തുകയായിരുന്നുവെന്നും ദൃക്സാക്ഷി ജോര്‍ജ് മനോരമ ന്യൂസിനോടു വെളിപ്പെടുത്തി.

കണ്ണൂര്‍ – ആലപ്പുഴ എക്സിക്യുട്ടിവ് എക്സ്പ്രസില്‍ പുലര്‍ച്ചെ ഒന്നരയോടെയാണു തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍കോച്ചുകളിലൊന്നു പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

English Summary: Kannur train fire probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com