‘മുൻ എംപിയെ തിരയുന്നവർ യുഎസുമായി ബന്ധപ്പെടുക’: രാഹുലിനെ ട്രോളി സ്മൃതി

Smriti Irani, Rahul Gandhi Photos: @INCIndia / Twitter
സ്മൃതി ഇറാനി, രാഹുൽ ഗാന്ധി. Photos: @INCIndia / Twitter
SHARE

ന്യൂഡൽഹി ∙ ‘കാൺമാനില്ല’ എന്ന് തന്നെക്കുറിച്ച് വിമർശന ട്വീറ്റിട്ട കോൺഗ്രസിനു ശക്തമായ ഭാഷയിൽ മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ട്വീറ്റിന്, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉന്നമിട്ടാണു സ്മൃതി പരിഹാസം തൊടുത്തത്.

മേയ് 31ന് വൈകിട്ട് 5 മണിയോടെയാണ് കേന്ദ്രമന്ത്രി സ്മൃതിയെ കാൺമാനില്ലെന്നു ഫോട്ടോ സഹിതം കോൺഗ്രസ് ട്വീറ്റ് ചെയ്തത്. ‘‘ഓ, ദൈവീക രാഷ്ട്രീയ ജീവിയേ, ഞാൻ സിർസിര ഗ്രാമം, സലോൺ നിയമസഭാ മണ്ഡലം, അമേഠി ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിൽനിന്ന് ധുരൻപുരിലേക്ക് പുറപ്പെട്ടു. അമേഠിയിലെ മുൻ എംപിയെ തിരയുന്നെങ്കിൽ ദയവായി യുഎസുമായി ബന്ധപ്പെടുക.’’– എന്നായിരുന്നു കോൺഗ്രസ് ട്വീറ്റ് പങ്കുവച്ച് സ്മൃതിയുടെ മറുപടി.

6 ദിവസത്തെ യുഎസ് പര്യടനത്തിലാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ‘‘ദൈവത്തേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്ന ഒരാൾ ഇന്ത്യയിലുണ്ട്. നരേന്ദ്ര മോദി എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തുകിട്ടിയാൽ ദൈവത്തെയും മോദി പഠിപ്പിച്ചുകളയും’’ എന്നാണ് കലിഫോർണിയയിലെ സാന്താ ക്ലാരയിൽ ഇന്ത്യൻ സദസ്സിനു മുന്നിൽ രാഹുൽ പറഞ്ഞത്.

English Summary: "Contact US": Smriti Irani's Jab At Rahul Gandhi After Congress's "Missing" Tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

കല്യാണ തേൻനിലാ...

MORE VIDEOS