ADVERTISEMENT

പുൽപള്ളി ∙ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍, ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാം അറസ്റ്റിൽ. കസ്റ്റഡിയിലിരിക്കെ, ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെ ആശുപത്രിയിലെത്തിയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയും ബാങ്കിന്റെ മുന്‍ സെക്രട്ടറിയുമായ രമാദേവിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേളക്കവല സ്വദേശികളായ പറമ്പക്കാട്ട് ദാനിയേലും ഭാര്യ സാറയും മുൻപേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി. വായ്പ തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

ഏബ്രഹാമിനെ പുൽപള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടിൽനിന്നും രമാദേവിയെ മീനങ്ങാടിയിൽനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ധനാപഹരണം, വഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കൂട്ടുപ്രതിയായ സജീവൻ കൊല്ലപ്പള്ളി ഒളിവിലാണ്. 

English Summary: Ex-president of Pulpally Coop Bank arrested in loan fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com