മദ്യനയം നല്ലതായിരുന്നെങ്കിൽ പിൻവലിച്ചത് എന്തിന്?: സിസോദിയയോട് ഡൽഹി ഹൈക്കോടതി

manish-sisodia
മനീഷ് സിസോദിയ (Photo: Twitter)
SHARE

ന്യൂഡൽഹി∙ ‘മദ്യനയം നല്ലതായിരുന്നെങ്കിൽ എന്തിനാണ് പിൻവലിച്ചതെന്ന് മനീഷ് സിസോദിയയോട് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയാണ് ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതി വിജയ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ചത്. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാമ്യത്തിനു ശ്രമം തുടരുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.

മദ്യലൈസൻസ് അഴിമതിക്കേസിൽ സിബിഐ ഫെബ്രുവരി 26നാണ് മുൻ ഉപമുഖ്യമന്ത്രിയെ ആദ്യം അറസ്റ്റ് ചെയ്തത്. സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ച ഡൽഹിയിലെ റോസ് അവന്യു കോടതി സിസോദിയയുടെ ജുഡീഷ്യൽ റിമാൻഡ് കാലാവധി ജൂൺ 1 വരെ നീട്ടിയിരുന്നു. മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷത്തിനിടെ 14 ഫോണുകൾ മാറ്റി സിസോദിയ തെളിവ് നശിപ്പിച്ചതായി ഇഡി ആരോപിച്ചു.

English Summary: If excise policy so good,why did you withdraw? court asks Manish Sisodia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

കല്യാണ തേൻനിലാ...

MORE VIDEOS