‘ട്രെയിൻ തീവയ്പിനു പിന്നിൽ തീവ്രവാദ ബന്ധം; സ്ലീപ്പർ സെല്ലുകളെ സർക്കാർ നിരീക്ഷിക്കുന്നില്ല’

k-surendran
കെ. സുരേന്ദ്രൻ
SHARE

ആലപ്പുഴ∙ ട്രെയിൻ തീവയ്പിനു പിന്നിൽ തീവ്രവാദ ബന്ധമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾ സംസ്ഥാനത്ത് ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതിനു തെളിവാണിത്. എലത്തൂർ സംഭവത്തിനു പിന്നാലെ നടന്ന ട്രെയിൻ തീവയ്പ് കേസിലും തീവ്രവാദബന്ധം സംശയിക്കുന്നു. മത തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കുന്നേയില്ല. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.  

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷവും അവരുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു. അവരുടെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുള്ളതുകൊണ്ടാണ് സർക്കാർ അവരെ പിന്തുണയ്ക്കുന്നത്. അതു കണ്ടുപിടിക്കാനോ അമർച്ച ചെയ്യാനോ സർക്കാരിനു കഴിയുന്നില്ല. എൻഐഎ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് കേരളം മുന്നോട്ടുപോകുന്നത്. വോട്ട് ബാങ്കിന് വേണ്ടി കേരളം രാഷ്ട്രസുരക്ഷയെ ബലി കൊടുക്കുകയാണ്. സർക്കാരിന്റെ പിടിപ്പുകേടിൽ ജനത്തിന് ആശങ്കയുണ്ട്. പിഎഫ്ഐക്കാരെ പാർട്ടിയിൽ എടുക്കുന്ന തിരക്കിലാണ് മുഹമ്മദ് റിയാസും പി.കെ.കുഞ്ഞാലിക്കുട്ടിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran on Kannur train fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS