ചിന്നക്കനാൽ∙ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ ഭയന്നോടിയ ഗൃഹനാഥന് വീണ് പരുക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരുക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 7ന് ആണ് സംഭവം. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് കുമാർ ഒറ്റയാന്റെ മുന്നിൽപെട്ടത്.
ഓടി രക്ഷപെടുന്നതിനിടെ നിലത്തുവീണ് തലയ്ക്ക് പരുക്കേൽക്കുകയായിരുന്നു. ചക്കക്കൊമ്പനെ കണ്ടാണ് ഓടിയതെന്ന് കുമാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
English Summary: Man injured after running to escape from Wild Elephant at Chinnakanal