ADVERTISEMENT

തിരുവനന്തപുരം∙ ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സംഘാടക സമിതികളാണ് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു നോർക്ക റസി‍ഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ വ്യക്തികളിൽനിന്ന് 82 ലക്ഷംരൂപ സംഘാടക സമിതി പിരിക്കുന്നതിന്റെ താരിഫ് കാർഡ് പുറത്തു വന്നിരുന്നു. 

യുഎസിലെ നോർക്ക സമ്മേളനത്തിനായി സർക്കാർ ഖജനാവിൽനിന്നു പണം എടുക്കുന്നില്ലെന്നു പി.ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പണം നൽകേണ്ടതില്ല. റജിസ്ട്രേഷൻ സൗജന്യമാണ്. സംഘാടക സമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. ലോക കേരള സഭയെ വക്രീകരിച്ച് ദുർബലമാക്കാനാണ് ശ്രമം. മുഖ്യമന്ത്രിയെ ആർക്കും കാണാം. അതിനു പണം മാനദണ്ഡമല്ല. പരസ്യം വിവാദമായ സാഹചര്യത്തിൽ എന്തെന്ന് അന്വേഷിക്കുമെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് യുഎസിലെ സമ്മേളനത്തിനായി സംഘാടക സമിതി സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത്. ഗോൾഡിന് ഒരുലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നൽകേണ്ട തുക. ലോക കേരള സഭ സർക്കാർ സംരംഭമാണ് എന്നിരിക്കെയാണ് പല വാഗ്ദാനങ്ങൾ നൽകി പുറത്തുനിന്നു തുക പിരിക്കുന്നത്. സംഘാടക സമിതിയിൽ സർക്കാർ പ്രതിനിധിയില്ല. ഈമാസം 9 മുതൽ 11 വരെ ന്യൂയോർക്കിലാണ് സമ്മേളനം. ഗോൾഡ് കാർഡുകാർക്ക് സ്റ്റേജിൽ ഇരിപ്പിടവും വിഐപികൾക്കൊപ്പം ഡിന്നറും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

English Summary: P.Sreeramakrishnan on source of money for conducting Loka Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com