തിരുവനന്തപുരം∙ കാട്ടാക്കട കണ്ടല സർക്കാർ ഹൈസ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചെറിയഭിത്തി ഇടിഞ്ഞുവീണു. കുട്ടികള്‍ സ്കൂളിലെത്തുന്നതിനു മുന്‍പായിരുന്നു അപകടമുണ്ടായത്. അലങ്കാര നിർമാണ പ്രവൃത്തികൾക്കായി സ്ഥാപിച്ച ഭിത്തിയാണ് ഇടിഞ്ഞത്. ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലിലാണു ഭിത്തിക്ക് കേടുപാടുണ്ടായതെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.
Read also: ഇനി മുതൽ മധ്യവേനലവധി ആരംഭിക്കുക ഏപ്രിൽ 6ന്; ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും
സ്കൂളിലെ ഓടിട്ട കെട്ടിടങ്ങൾ മാറ്റുന്നതിനാണ് 2 കോടിരൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. ക്ലാസ് മുറിയുടെ ഭിത്തിയല്ല ഇടിഞ്ഞതെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
English Summary: School building collapses in Maranalloor, Trivandrum