ADVERTISEMENT

കോഴിക്കോട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, നിവൃത്തിയില്ലാതെയാണ് സമരം നടത്തിയതെന്ന് ഇരയായ ഹർഷിന. 11 ദിവസത്തെ സമരം വലിയ പ്രയാസമുള്ളതാണ്. നിവൃത്തിയില്ലാത്തതിനാലാണ് അഭിമാനം പോലും പണയപ്പെടുത്തി സമരം നടത്തിയത്. ആരോഗ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും അവർ ആരോപിച്ചു.

‘‘എന്റെ വയറ്റിൽ കത്രികയുണ്ടായിരുന്നെന്ന് ഏതു ചെറിയ കുട്ടിക്കും മനസ്സിലാകും. ഒരു മനുഷ്യ സ്ത്രീ എന്ന രീതിയിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികമായി ഒരുപാട് ചെലവുണ്ടായി. ആരുടെയും ഔദാര്യം വേണ്ട. ആരോ ചെയ്ത തെറ്റിന് ഞാനെന്തിന് സഹിക്കണം. അഭിമാനം പോലും പണയപ്പെടുത്തി സമരത്തിനിരിക്കുന്നത് നിവൃത്തിയില്ലാത്തതിനാലാണ്’’– അവർ പറഞ്ഞു. 

‘‘മരണം വരെ സമരമിരിക്കും. എന്റെ മരണം കൊണ്ട് ഉത്തരം പറയേണ്ടി വരും. അതിനു മുൻപ് പരിഹാരം ഉണ്ടാക്കണം. ആരുടെയും പ്രേരണകൊണ്ട് സമരം ചെയ്യുന്നതല്ല. അത്രയും സഹിച്ചത് കൊണ്ടാണ്. ഇനിയും കണ്ണടച്ചാൽ സമരത്തിന്റെ രൂപം മാറ്റും. സമരം ന്യായമാണെന്ന് മനുഷ്യത്വമുള്ളവർക്ക് മനസ്സിലാകും. എന്നാല്‍, ഭരണകൂടത്തിന് മനസ്സിലാകുന്നില്ല’’– അവർ കൂട്ടിച്ചേർത്തു.

English Summary: Scissors in Stomach: Harshina says will continue Strike until Die 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com