ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ച വിവരം അറിഞ്ഞു, പ്രതികരിക്കാനില്ല: സിസ്റ്റർ അനുപമ

Sister Anupama, Franco Mulakkal | File Photos: Manorama
സിസ്റ്റർ അനുപമ, ഫ്രാങ്കോ മുളയ്ക്കൽ (ഫയൽ ചിത്രങ്ങൾ: മനോരമ)
SHARE

കോട്ടയം∙ ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് സിസ്റ്റർ അനുപമ. ‘രാജി അറിഞ്ഞു, പ്രതികരിക്കാനില്ല’ – എന്നായിരുന്നു ഇതു സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോൾ മറുപടി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ, നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമ പ്രതികരിച്ചിരുന്നു.

ജലന്തർ രൂപതയുടെ നൻമയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നായിരുന്നു രാജിവച്ചതിനു പിന്നാലെ ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചുവെന്നും താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനോട് രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്.

English Summary: Sister Anupama's Response to Franco Mulakkal's Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS