ADVERTISEMENT

തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടി സര്‍ക്കാരുമായി ഇടതുമുന്നണി ഉണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സോളര്‍ സമരം ഒത്തുതീര്‍പ്പാക്കിയതെന്ന വെളിപ്പെടുത്തലുമായി സിപിഐ നേതാവ് സി.ദിവാകരൻ. സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇടതുമുന്നണിയുടെ ഭാഗമായ മുതിർന്ന നേതാവ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതേസമയം, ദിവാകരന്റെ വെളിപ്പെടുത്തല്‍ തള്ളി സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. 

ഉമ്മൻ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് ആവേശത്തോടെ തുടങ്ങിയ സോളര്‍ സമരം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതില്‍ അതൃപ്തനായിരുന്നു എന്ന സൂചന ഇന്നലെ പുറത്തിറങ്ങിയ സി.ദിവാകരന്‍റെ ആത്മകഥയിലുണ്ട്. സര്‍ക്കാരുമായി ധാരണയിലെത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചതെന്ന് സി.ദിവാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, .ദിവാകരന്‍റെ വെളിപ്പെടുത്തലോടെ ഇരുമുന്നണികളും വെട്ടിലായി. സമരങ്ങള്‍ എന്തിനായിരുന്നുവെന്ന ചോദ്യത്തിന് മറുപടി പറയേണ്ട സ്ഥിതിയിലായി ഇരുകൂട്ടരും. ജുഡീഷ്യല്‍ അന്വേഷണം യുഡിഎഫ് തീരുമാനമായിരുന്നെന്നു പറഞ്ഞ് രമേശ് ചെന്നിത്തലയും ദിവാകരനെ തള്ളി. ദിവാകരന്‍റെ ആത്മകഥയുടെ പ്രകാശനവേദിയില്‍ തന്നെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും വിവാദ പരാമര്‍ശങ്ങളെ പരോക്ഷമായി തള്ളിയിരുന്നു.

English Summary: C Divakaran Speaks On Solar Protest By LDF During UDF Regime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com