ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബിയില്‍ നിന്നെടുത്ത വായ്പയ്ക്കു കെഫോണ്‍ തിരിച്ചടയ്ക്കേണ്ടത് വര്‍ഷം 100 കോടി രൂപ. വാണിജ്യ കണക്‌ഷനുകള്‍ നല്‍കിയും ഡാര്‍ക് ഫൈബര്‍ വാടകയ്ക്കു നല്‍കിയും പണം കണ്ടെത്താമെന്നാണു പ്രതീക്ഷ. വര്‍ഷം 350 കോടിയുടെ ബിസിനസ് കിട്ടിയില്ലെങ്കില്‍ കെഫോണ്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തും. കെഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിനു കിഫ്ബിയില്‍നിന്ന് 1,011 കോടിയാണ് അനുവദിച്ചിരിക്കുന്നത്.

കിഫ്ബി അനുവദിച്ചതിൽനിന്ന് 600 കോടി എടുത്തു. ഈ പണം മൂന്നു വര്‍ഷം കഴിഞ്ഞാല്‍ പലിശസഹിതം തവണകളായി മടക്കിനല്‍കണം. വര്‍ഷം 100 കോടി വീതം. പദ്ധതി നടപ്പിലാക്കുന്ന ബെല്‍ കണ്‍സോര്‍ഷ്യത്തിന് 7 വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കായി 363 കോടി നല്‍കണം. ഈ പണം സര്‍ക്കാര്‍ കെഫോണിന് നല്‍കില്ല. പകരം കെഫോണ്‍ സ്വന്തം ബിസിനസില്‍നിന്ന് പണം കണ്ടെത്തണം. കെഎസ്ഇബിക്ക് 15 കോടി വര്‍ഷം തോറും നല്‍കണം. ഓഫിസ് ചെലവ് വര്‍ഷം 15 കോടി. ഇത്രയും ചെലവുകള്‍ക്കായി പ്രതിവര്‍ഷം 350 കോടിയുടെ ബിസിനസ് കിട്ടണം.

കിഫ്ബി വായ്പ മടക്കുന്നതിനായി വാണിജ്യപ്രവര്‍ത്തനങ്ങളില്‍നിന്ന് പണം കണ്ടെത്താനാണു കെഫോണ്‍ ശ്രമിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള താരിഫ് പ്ലാനിന്‍റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. ഇതിനുപുറമെ ഡാര്‍ക് ഫൈബര്‍ വാടകയ്ക്കു നല്‍കാനും തീരുമാനിച്ചു. കിലോമീറ്ററിന് 20,000 രൂപയെങ്കിലും വര്‍ഷം വാടക കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്‍റര്‍നെറ്റ് ലീസ് ലൈന്‍ വഴി 100 കോടി പ്രതീക്ഷിക്കുന്നു. ഫൈബര്‍ ടു ഹോം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കണക്‌ഷന്‍ നല്‍കുന്ന കോ ലൊക്കേഷന്‍ സൗകര്യം, ഐപിടിവി, ഒടിടി തുടങ്ങിയവയില്‍നിന്നും വരുമാനം കിട്ടുമെന്നാണ് കെ ഫോണിന്‍റെ പ്രതീക്ഷ.

English Summary: K Fon has to pay 100 Crore rupees per year for the loan taken from KIIFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com