മുസ്‌ലീം സ്ത്രീകളെ ‘കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്‌ടറി’യായി ചിത്രീകരിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Mail This Article
ബെംഗളുരു∙ മുസ്‌ലീം സ്ത്രീകളെ ‘കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്‌ടറി’യായി ചിത്രീകരിച്ചുള്ള കാർട്ടൂൺ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. റായ്‌ച്ചൂരിലെ ലിംഗസുഗുർ സ്വദേശി രാജു തുമ്പക്ക് ആണ് അറസ്റ്റിലായത്. ഇയാൾ വ്യാഴാഴ്ചയാണ് സമൂഹമാധ്യമത്തിൽ കാർട്ടൂൺ പ്രചരിപ്പിച്ചത്.
ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മുസ്‌ലീം സമൂഹത്തിൽ നിന്ന് കനത്ത പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
അറസ്റ്റിലായ രാജു തുമ്പക്കിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കും സദാചാര പൊലീസിങ്ങിനുമെതിരെ കർശന നടപടിയെടുക്കാൻ സിദ്ധരാമയ്യ സർക്കാർ പൊലീസിനോട് നിർദേശിച്ചിരുന്നു.
English Summary: Karnataka Rss worker posts cartoon showing Muslim women as 'baby-making factory',arrested