മംഗളൂരുവിലെ ബീച്ചില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

mangaluru-moral-policing-1
സ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍. (Image Credit: Manorama News)
SHARE

മംഗളൂരു∙ മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി 7.30നാണ് ഉള്ളാൽ സോമേശ്വര ബീച്ചിൽ വച്ച് കാസർകോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ഇവർ. 

മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു സംഘം ആൾക്കാരെത്തി ഇവരുടെ പേര് ചോദിച്ച്, വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരാണെന്ന് ഉറപ്പാക്കിയ ശേഷം ആൺകുട്ടികളെ മർദിക്കുകയായിരുന്നു. മറ്റൊരു മതത്തിൽ പെട്ട സഹപാഠികളുമായി ബീച്ചിൽ പോയത് എന്തിനാണ് എന്ന് ചോദിച്ച് മർദിക്കുകയായിരുന്നുവെന്നാണ് വിവരം. അക്രമി സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതു തടയാൻ ശ്രമിച്ച പെൺകുട്ടികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ബീച്ചിലുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് ഉള്ളാൽ പൊലീസ് എത്തി പരുക്കേറ്റ മൂന്നുപേരെയും ദെർളക്കട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തിലെ നാലുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. അന്വേഷണത്തിന് രണ്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കർണാടകയിൽ നടക്കുന്ന മൂന്നാമത്തെ സദാചാര ഗുണ്ടാ ആക്രമണമാണ്. നേരത്തേ ചിക്കമംഗളൂരുവിലും സമാന ആക്രമണമുണ്ടായിരുന്നു.

English Summary: Moral Policing against Malayali Medical Students in Mangaluru 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS