ADVERTISEMENT

ഹൈദരാബാദ് ∙ ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിന്റെ പേരിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഹൈദരാബാദിലെ സൈദാബാദിലാണു ദാരുണസംഭവം. 20 വയസ്സുള്ള ജാൻസിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭർത്താവ് തരുണിനെ (24) ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഓട്ടോ ഡ്രൈവറായ തരുണിനും ജാൻസിക്കും രണ്ടു മക്കളുണ്ട്. ഒരു മാസം മുൻപാണു ജാൻസി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. നാഗർകുർണൂൽ ജില്ലക്കാരായ ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്. പിന്നീട് ഹൈദരാബാദിലേക്കു താമസം മാറുകയായിരുന്നു. മേയ് 20ന് ലൈംഗികബന്ധത്തിനായി തരുൺ സമീപിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാൻസി സമ്മതിച്ചില്ല.

എന്നാൽ സെക്സ് വേണമെന്നു തരുൺ നിർബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാൻസി ആവർത്തിച്ചെങ്കിലും ഭർത്താവ് ചെവിക്കൊണ്ടില്ല. പ്രകോപിതനായ തരുൺ, ജാൻസിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ യുവതി അബോധാവസ്ഥയിൽ ആവുകയും മരിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. 

യുവതിയുടെ മരണവെപ്രാളം കണ്ടുഭയന്ന തരുണ്‍, സ്വാഭാവിക മരണമെന്ന മട്ടിൽ ബന്ധുക്കളെ വിവരമറിയിച്ചു. ഉടൻ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കൊലപാതകമാണെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ഉടൻ തരുണിനെ കസ്റ്റയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ഇയാൾ ‌പൊലീസിനോടു കുറ്റം സമ്മതിക്കുകയായിരുന്നു.

English Summary: Wife throttled for refusing sex, man sent to custody 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com