വാഹനം ഇടിച്ച് നശിച്ചത് 10 റോഡ് ക്യാമറകൾ; നഷ്ടപരിഹാരം വാഹന ഉടമകളില്‍നിന്ന് ഈടാക്കും

ai-camera
പാലക്കാട് കൊപ്പം ജംക്‌ഷനു സമീപം സ്ഥാപിച്ച എഐ ക്യാമറ
SHARE

തിരുവനന്തപുരം∙ വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്ന സാഹചര്യം വന്നാൽ, വാഹന ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കഴിയുന്ന കേസുകളിൽ അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും. നിയമ നടപടികളിലേക്ക് പോകുന്ന കേസുകളിൽ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടർ വാഹന വകുപ്പ് നൽകും. ചെലവായ തുക കേസ് പൂർത്തിയാകുമ്പോൾ മോട്ടർ വാഹന വകുപ്പിന് നഷ്ടപരിഹാരമായി ലഭിക്കും. പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽ 10 ക്യാമറകളാണ് ഇതുവരെ വാഹനം ഇടിച്ചു നശിച്ചത്. തിങ്കളാഴ്ച മുതൽ റോഡ് ക്യാമറകൾ പിഴ ഈടാക്കി തുടങ്ങും.

നിയമലംഘനങ്ങൾക്ക് ഒരു വർഷം 24 ലക്ഷം ചെല്ലാൻ അയയ്ക്കാൻ കഴിയുമെന്നാണ് കെൽട്രോൺ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. പ്രതിമാസം 2 ലക്ഷം ചെല്ലാൻ അയയ്ക്കണമെങ്കിൽ 6600ൽ അധികം ചെല്ലാനുകൾ പ്രതിദിനം അയയ്ക്കേണ്ടിവരും. ബോധവൽക്കരണത്തിന്റെ ഭാഗമായി ശരാശരി 2000 ചെല്ലാനുകളാണ് ഇപ്പോൾ അയയ്ക്കുന്നത്. ഒരു മാസം 4000 മുതൽ 8000 വരെ ചെല്ലാൻ അയയ്ക്കാൻ കഴിയുമെന്നാണ് കെൽട്രോണിന്റെ നിഗമനം. ഇതിന് കൂടുതല്‍ ജീവനക്കാരെ വേണമെന്ന് കെൽട്രോൺ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കായി 146 ജീവനക്കാരാണ് കെൽട്രോണിനുള്ളത്. മോട്ടർ വാഹന വകുപ്പ് ജീവനക്കാരാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കെൽട്രോണിലെ ജീവനക്കാരാണ് ചെല്ലാൻ അയയ്ക്കുന്നത്

726 റോഡ് ക്യാമറകളാണ് റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. 4ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4 എണ്ണം), 4ഡി–3ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4എണ്ണം), റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (18 എണ്ണം), പാർക്കിങ് വയലേഷൻ സിസ്റ്റം (25 എണ്ണം), എഐ ബേസ്‌ഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം (675 എണ്ണം). ക്യാമറകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് ഐഡന്റിഫിക്കേഷൻ സംവിധാനമുണ്ട്. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് സർവറിലേക്ക് അയയ്ക്കുന്നത്. വിഡിയോ എടുക്കാനുള്ള സംവിധാനമില്ല.

677 ക്യാമറകൾ പ്രവർത്തിക്കുന്നത് സോളര്‍ പവർ കൊണ്ടാണ്. ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ ഓട്ടോമേറ്റഡ് ആയാണ് (എഡ്ജ് പ്രോസസിങ്) പ്രോസസ് ചെയ്യുന്നത്. സീറ്റ് ബൈൽറ്റ് ധരിക്കാതെയുള്ള യാത്ര, ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹനങ്ങളിലെ യാത്ര, രണ്ടിൽ കൂടുതൽ പേർ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത്, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നീ ഗതാഗത ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രോസസ് ചെയ്യുന്നതും സ്റ്റോർ ചെയ്യുന്നതിനുവേണ്ടി സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്ക് അയയ്ക്കുന്നതും പൂർണമായും ഓട്ടോമേറ്റഡ് ആയാണ്.

മെഷീൻ ലേണിങ്ങിന്റെ ശാഖയായ ഡീപ് ലേണിങ് സങ്കേതിക വിദ്യയാണ് ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്. സർക്കാർ കമ്മിറ്റി പരിശോധിച്ചശേഷം 20 ത്രൈമാസ ഗഡുക്കളായി 5 വർഷം കൊണ്ടാണ് കെൽട്രോണിന് ക്യാമറ പദ്ധതിയുടെ തുക കൈമാറുന്നത്. കരാർ കമ്പനിയായ എസ്ആർഐടിയുടെ ടെൻഡർ തുകയായ 151.22 കോടി രൂപ 20 തുല്യ ഗഡുക്കളായി കെൽട്രോൺ നൽകും. പദ്ധതിയുടെ മൊത്തം ചെലവ് 232 കോടി രൂപയാണ്.

കേന്ദ്ര വാഹന നിയമം അനുസരിച്ച് ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനായി അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സേഫ് കേരള മോണിറ്ററിങ് കമ്മിറ്റിയെ യോ​ഗം ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ട് കൈമാറി. സജ്ജീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തി സർക്കാർ അനുമതി കത്ത് കെൽട്രോണിനു നൽകിയാൽ ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങും. 12 വയസിനു താഴെയുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ബൈക്കിൽ സഞ്ചരിച്ചാൽ തൽക്കാലം പിഴ ഈടാക്കില്ല.

English Summary: AI Camera destruction in Road Accidents, government to claim restoration charges from vehicle owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS