ADVERTISEMENT

കോഴിക്കോട്∙ മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (72) എന്നിവരെയാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമിത അളവിൽ മരുന്ന് കഴിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ചെവായൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടിൽനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 6 മാസം മുൻപാണ് ഇവിടെ താമസമാക്കിയത്. ഭാര്യ തളർച്ചയായി കിടപ്പിലായിരുന്നു. മകൾ ദന്ത ഡോക്ടറാണ്. മരുമകൻ മാഹി കോളജിൽ ട്യൂട്ടറാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Doctor Couple Found Dead In Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com